paravur
നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഐ.സി.യു ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് സമീപം

പരവൂർ: നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഇന്റൻസീവ് കെയർ യൂണിറ്റിന്റെ ഉദ്‌ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യാക്കൂബ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ ഷീബ, ഡോ. എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയുടെ എസ്.ഡി.എഫ് ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപയും എൻ.എച്ച്.എം ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയും ചെലവഴിച്ചാണ് ആശുപത്രിയിൽ ഐ.സി.യു സജ്ജമാക്കിയത്.