കൊല്ലം: ശ്രേഷ്ഠഭാഷ മലയാളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ്ക്ലബിൽ നടന്ന മധു മാറനാട് അനുസ്മരണം ചലച്ചിത്ര, പത്രപ്രവർത്തകൻ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. പോൾ രാജ് പൂയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി പുത്തൂർ, അരുണ ഗിരി, ഇടമൺ സുജാതൻ, ഡിൻഷ ഇടമൺ, മുട്ടറ ഉദയഭാനു, കല്ലട കെ.ജി. പിള്ള, കൊടുവിള രമേശ്, കെ.എൻ. കുറുപ്പ് കൈതക്കോട്, സിന്ധു ഡിൻഷ, നെടുവത്തൂർ ചന്ദ്രശേഖരൻ, അഞ്ചൽ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കവിയരങ്ങ് നടന്നു.