green-track
ഗ്രീൻ ട്രാക്ക് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ചവറ ശങ്കരമംഗലത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ഗൾഫ് നാടുകളിൽ ചുവടുറപ്പിച്ച പോപ്പി ഗ്രൂപ്പ് ഒഫ് കമ്പനിയുടെ ഗ്രീൻ ട്രാക്ക് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി ചവറ ശങ്കരമംഗലത്ത് പ്രവർത്തനമാരംഭിച്ചു. ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എൻ. വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ ട്രാക്ക് എൻജിനിയറിംഗ് കമ്പനിക്ക് ചവറയിലുള്ള പ്രസക്തി എന്ന വിഷയത്തിൽ കൺസ്ട്രക്ഷൻ അക്കാഡമി ഡയറക്ടർ കെ. രാഘവൻ പ്രഭാഷണം നടത്തി. മുൻ മന്ത്രി ഷിബു ബേബി ജോൺ മുഖ്യാഥിതിയായി.

നിർദ്ധനരായ 20 രോഗികൾക്കുള്ള ധനസഹായ വിതരണം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഹെലൻ ജെറോം നിർവഹിച്ചു. ജനപ്രതിനിധികളായ ബിന്ദു കൃഷ്ണകുമാർ, എസ്. ശാലിനി, എസ്. ശോഭ, അനിൽ പുത്തേഴം, ബിന്ദു സണ്ണി, ആർ. അരുൺരാജ്, റോബിൻസൺ, വി. ജ്യോതിഷ്‌കുമാർ, ടി. മനോഹരൻ, കോഞ്ചേരി ഷംസുദ്ദീൻ, വെറ്റമുക്ക് സോമൻ, കോലത്ത് വേണുഗോപാൽ, ചലച്ചിത്ര താരം അലൻസിയർ, ഡയറക്ടർ ജോസ് ടൈറ്റസ്, സി.ഡി.ടി.വി. ഡയറക്ടർ ബി. ശശി ബാബു തുടങ്ങിയവർ സംസാരിച്ചു.

മാനേജിംഗ് ഡയറക്ടർ ഗീവർഗ്ഗീസ് സൈമണിന്റെ നിരന്തര പരിശ്രമത്തിന്റെയും അർപ്പണബോധത്തിന്റെയും മഹത്തായ പ്രതീകമാണ് ഗ്രീൻ ട്രാക്ക് കമ്പനി. പിതാവ് സൈമൺ. മാതാവ് കത്രീന. ഭാര്യ ഹഡ്സയും മൂന്ന് പെൺകുട്ടികളും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. ഷാർജ, അബുദാബി, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലായി വികസിച്ചു കിടക്കുന്ന കമ്പനിക്ക് 25 വർഷ സേവന പാരമ്പര്യമുണ്ട്.