c
സായി നികേതനിൽ നടന്ന ക്രിസ്മസ് പുതുവർഷാഘോഷവും സ്നേഹസംഗമവും മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സായി നികേതനിൽ ക്രിസ്മസ് പുതുവർഷാഘോഷവും സ്നേഹസംഗമവും നടന്നു. കുട്ടികളുടെ സർവമത പ്രാ

ത്ഥനയ്ക്ക് ശേഷം നടന്ന സ്നേഹസംഗമം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാരായണ സ്വാമി അദ്ധ്യക്ഷത വഹിച്ചു. മേയർ ഹണി ബെഞ്ചമിൻ, കൗൺസിലർമാരായ അനിൽകുമാർ. അഡ്വ. ഗോപകുമാർ എന്നിവരെ പ്രസിഡന്റ് നാരായണ സ്വാമി പൊന്നാടയണിയിച്ച് ആദരിച്ചു. പി.കെ. പിള്ള, പ്രൊഫ. ഗിരിജ മോഹൻ, ലീല ശിവശങ്കരൻ, രഘുനാഥപിള്ള, ഗീതാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവി സ്വാഗതവും ഗോപാലകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.