c
കേരള വ്യാപാര വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വ്യാപാരോത്സവത്തിന്റെ സമാപന സമ്മേളനവും നറുക്കെടുപ്പും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള വ്യാപാര വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വ്യാപാരോത്സവത്തിന്റെ സമാപന സമ്മേളനവും നറുക്കെടുപ്പും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. സുഭാഷ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജി. ഉദയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ. രാജേന്ദ്രൻ, കൗൺസിലർ രാജലക്ഷ്മി ചന്ദ്രൻ, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി. രാജീവ്, എൻ. രാജീവ്, ജില്ലാ ട്രഷറർ എസ്. കബീർ, ജില്ലാ സെക്രട്ടറി എ. അൻസാരി, യൂണിറ്റ് വൈസ് പ്രസിഡന്റ് യു. മധുസൂദനൻ പിള്ള, വനിതാവിംഗ് ജില്ലാ സെക്രട്ടറി എസ്. പത്മജ, യൂണിറ്റ് ട്രഷറർ എം.എം. മാഹിർ അലി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത ഭാഗ്യലക്ഷ്മി സുരേഷ്, ദേവനന്ദ ഗണേഷ്, റിഹാന റിയാസ് എന്നിവരുടെ നൃത്തോത്സവം നടന്നു.