കൊട്ടാരക്കര: വിദ്യാർത്ഥികൾക്കുൾപ്പടെ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകൾ വിൽപ്പന നടത്തിവന്ന യുവാവ് പിടിയിൽ. വകയാർ മുതുവേലിങ്കൽ പുതുവേലിൽ വീട്ടിൽ ശ്രീക്കുട്ടനെയാണ് (23) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചെറിയ പൊതികളിലാക്കിയാണ് ഇയാൾ ഗുളിക വിൽപ്പന നടത്തിയിരുന്നത്. പത്തനാപുരം എസ്.ഐ പുഷ്പകുമാർ, സി.പി.ഒ മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് കണ്ണികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.