തൊടിയൂർ: തൊടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ എ.വി.എച്ച്.എസ് ബ്രാഞ്ച് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ നാലാമത്തെ ശാഖയാണിത്. അഡ്വ.ഇ.യൂസഫ് കുഞ്ഞ് ലോക്കറും സഹ. സംഘം അസി. രജിസ്ട്രാർ എസ്. സന്തോഷ് കുമാർ കമ്പ്യൂട്ടർ സിസ്റ്റവും ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോ. ഡയറക്ടർ ഡി. പ്രസന്നകുമാരി ആദ്യ നിക്ഷേപം സ്വീകരിച്ചു. എൻ.അജയകുമാർ ചികിത്സാ സഹായധനം വിതരണം ചെയ്തു. മുതിർന്ന സഹകാരികളെ എൻ. രമണനും മികച്ച കർഷകയായ പ്രിയങ്കയെ ടി. തങ്കച്ചനും മികച്ച ക്ഷീരകർഷകൻ അനിൽ കുമാറിനെ (ഉണ്ണി) കെ. രാജശേഖരനും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ബാങ്ക് ഭരണസമിതി അംഗം കെ.എ. ജവാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറ്റുമൂല നാസർ,
തൊടിയൂർ വസന്തകുമാരി, ഐ. മുഹമ്മദ്കുഞ്ഞ്, അഡ്വ.ബി. ബിനു, ഷിബു എസ്. തൊടിയൂർ, ജി. വിജയനുണ്ണിത്താൻ, വിളയിൽ അജിത്ത്, കെ.കെ. സലാഹുദ്ദീൻ, ടി. യശോധരപ്രസാദ്, എ. നസീംബീവി, ഗിരിജ രാമകൃഷ്ണൻ, കെ. വസന്തകുമാരി, എം. അബ്ദുൾഖലീം, ഹഫീസ് മുഹമ്മദ്, കെ. സദാശിവൻപിള്ള, കെ. റഷീദ്കുട്ടി, പി. ഗോപാലക്കുറുപ്പ് , എൻ. പ്രഭാകരൻപിള്ള, ബിന്ദു വിജയകുമാർ, പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി എസ്.കെ. ശ്രീരംഗൻ സ്വാഗതവും ബ്രാഞ്ച് മാനേജർ ആർ. ശ്രീകുമാർ നന്ദിയും പറഞ്ഞു.