പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവന്റെ സഹകരണത്തോടെ വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി. ബിജു സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ ജി. ആനന്ദൻ, റിജു വി. ആമ്പാടി വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലതാ പ്രകാശ്, വൈസ് പ്രസിഡന്റ് ഇന്ദിര ഗണേഷ്, കേന്ദ്രസമിതി അംഗം ദീപ ജയൻ എന്നിവർ സന്നിഹിതരായി.