കുണ്ടറ: കരിക്കോട് ഗവ. എൽ.പി.എസിലെ ക്ലാസ് മുറികളിൽ പൂർവ വിദ്യാർത്ഥിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു. "നെല്ലിമരച്ചുവട്ടിൽ" എന്ന പേരിലുള്ള ശിവറാം സ്‌കൂളിലെ (92-93 ബാച്ച്) പൂർവ വിദ്യാർത്ഥിക്കൂട്ടായ്മയാണ് വൈറ്റ് ബോർഡുകൾ വാങ്ങി നൽകിയത്. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെല്ലിമരച്ചുവട്ടിൽ കൺവീനർ ഷൈലജയും, പ്രസിഡന്റ് സനൽകുമാറും ചേർന്ന് പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പി.ടി. എ പ്രസിഡന്റ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ്, രക്ഷാധികാരി വിനോദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും നെല്ലിമരച്ചുവട്ടിലെ അംഗങ്ങളും പങ്കെടുത്തു.