കരുനാഗപ്പള്ളി : ഇന്ത്യയുടെ സംസ്കാരമെന്തെന്നറിയാത്ത ആർ.എസ്.എസും അവരാൽ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പി സർക്കാരും പൗരസ്വാതന്ത്ര്യവും ഭരണഘടനാ തത്വങ്ങളും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ പറഞ്ഞു. ദേശീയ പൗരത്വ നിയമം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളെയും പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നാട്ടിൽ വിഭാഗീയത പടർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി നൽകുന്ന പ്രതിഷേധ സന്ദേശം രാജ്യത്തിനാകെ മാതൃകയാണെന്നും ബാലഗോപാൽ പറഞ്ഞു.
താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, പി.കെ. ബാലചന്ദ്രൻ, എം. അൻസാർ, രവി മൈനാഗപ്പള്ളി, കെ.എ. ജവാദ്, ഇബ്രാഹിം കുട്ടി, സി.എം.എ നാസർ, സി.എച്ച്. മുഹമ്മദ്കുഞ്ഞ്, ഡോ. അനിൽ മുഹമ്മദ്, മുനമ്പത്ത് വഹാബ്, യൂസുഫ് കുഞ്ഞ്, ഖലീലുദ്ദീൻ പൂയപ്പള്ളി, റഹുഫ് കോട്ടക്കര, അബ്ദുൽ വാഹിദ് കുരുടന്റയ്യത്ത്, അബ്ദുൽ വഹാബ്, എം.എ. ആസാദ്. ഷിഹാബുദീൻ മരുതൂർകുളങ്ങര. മനാഫ് വടക്കുംതല. സലീം മണ്ണേൽ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.