c
എ.ഐ.വൈ.എഫ് നടത്തിയ സേവ് ഇന്ത്യ മാർച്ച് സി.പി. ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ കൊല്ലം ബീച്ചിൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മനുഷ്യനെ മനുഷ്യനായി കാണാനുള്ള പോരാട്ടമാണ് രാജ്യത്ത് ഉയർന്ന് വരുന്നതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കൊല്ലം ബീച്ചിൽ ' മതേതര ഇന്ത്യ മതമില്ലാത്ത പൗരത്വം' എന്ന മുദ്രാവാക്യം ഉയർത്തിയും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും നടന്ന 'സേവ് ഇന്ത്യ മാർച്ച് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇന്ത്യയ്ക്ക് ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്. അത് ബി.ജെ.പി ക്ക് അറിയില്ല. അവർക്ക് അറിയാവുന്നത് രാജ്യത്തിന്റെ ദേശീയ പ്രസ്ഥാനത്തെ ഒ​റ്റു കൊടുത്ത ചരിത്രമാണെന്നും പന്ന്യൻ പറഞ്ഞു. യോഗത്തിൽ കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി.ലാലു, ആർ.വിജയകുമാർ സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ എ.മൻമഥൻ നായർ, സാം കെ ഡാനിയൽ, എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി പ്രദീപ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ബിജു, എ. രാജിവ് എന്നിവർ സംസാരിച്ചു. എ. ഐ.വൈ.എഫ് സി​റ്റി പ്രസിഡന്റ് എ. നൗഷാദ് നന്ദി പറഞ്ഞു.

ശങ്കേഴ്സ് ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ചിന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ വൈശാഖ് സി. ദാസ് ,അജ്മീൻ എം.കരുവ ,വി.എസ് പ്രവീൺ കുമാർ, വിനീത വിൻസന്റ് , ജി.എസ് ശ്രീരശ്മി, ​ടി.എസ് നിധീഷ് ,നോബൽ ബാബു, രാജേഷ് ചി​റ്റൂർ, നിസാം കൊട്ടിലിൽ വി. വിനേഷ് എന്നിവർ നേതൃത്വം നൽകി