photo
പന്മന ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: പന്മന ഗ്രാമ പഞ്ചായത്തിൽ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കാണ് സ്റ്റഡി ടേബിളും കസേരയും നൽകിയത്. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്റ് എസ്. ശാലിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സജിത്ത് രഞ്ച്, മിനി ഓമനക്കുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ. അനിൽ, കറുകത്തല ഇസ്മയിൽ, അനിൽ ഭരതൻ, അഹമ്മദ് മൻസൂർ, നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.