കരുനാഗപ്പള്ളി: ബോയ്‌സ് ഹയർ സെക്കൻററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരദിനത്തിൽ പ്ളാസ്റ്റിക് വിരുദ്ധ ബോധവൽക്കരണവും തുണി സഞ്ചി വിതരണവും സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.സി. ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് അനിൽ പാലവിള, എ.ടി.ഒ അനിൽകുമാർ, ഷിഹാബ് എസ്. പൈനുംമൂട്, ബി. ഉഷ, എൽ.എസ്. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ എൽ. ഗീതകുമാരി നന്ദിയും പറഞ്ഞു.