photo
ശ്രീധരീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ശ്രീധരീയം ഡയറക്ടർ ശ്രീലേഖ മദനൻപിള്ള ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു. എം.പി അബ്ദുൽ സമദ് സമദാനി, സ്വാമി പൂർണ്ണാമൃതാനന്ദപുരി, റവ: ഓഗൻ റമ്പാൻ, ഭവാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്.മദനൻപിള്ള തുടങ്ങിയവർ സമീപം

കരുനാഗപ്പള്ളി: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ശ്രീധരീയം കൺവെൻഷൻ സെന്റർ കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ അംഗീകാരം ലഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ 10.30ന് ശ്രീധരീയം ഡയറക്ടർ ശ്രീലേഖ മദനൻപിള്ള ഭദ്രദീപം തെളിച്ചാണ് നിർവഹിച്ചത്. തുടർന്ന് മാനവ സൗഹൃദ സമ്മേളനം എം.പി.അബ്ദുൽ സമദ് സമദാനി ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി, റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിലെ റവ. ഓഗൻ റമ്പാൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ ഇ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ആർ.രാമചന്ദ്രൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അനിൽ.എസ്.കല്ലേലിഭാഗം, മത്സ്യ കടാശ്വാസ കമ്മിഷൻ അംഗം അഡ്വ. വി.വി.ശശീന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ്, സിനിമാ താരം ജയകുമാർ, നഗരസഭാ വൈസ് ചെയർമാൻ ആർ.രവീന്ദൻപിള്ള, നഗരസഭാ മുൻചെയർമാൻമാരായ എം.അൻസാർ, എം.ശോഭന, കൗൺസിലർ എം.കെ.വിജയഭാനു, സി.ഇ.പി.സി ചെയർമാൻ ആർ.കെ.ഭൂദേഷ്, താലൂക്ക് ജമാ അത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, അഡ്വ. കെ.കെ.രാധാകൃഷ്ണൻ, കമറുദ്ദീൻ മുസലിയാർ, വാഴേത്ത് ഇസ്മയിൽ എം.എസ്.ഷൗക്കത്ത്, കെ.ജി.രവി, മുനമ്പത്ത് വഹാബ്, കബീർ എം.തീപ്പുര, വിജയൻ, റെജി ഫോട്ടോപാർക്ക്, രാജാ പനയറ, നാസർ പോച്ചയിൽ, നിജാംബഷി, അബ്ദുൽ റസാക്ക് രാജധാനി, കുന്നേൽ രാജേന്ദ്രൻ, പുളിമൂട്ടിൽ ബാബു എന്നിവർ പ്രസംഗിച്ചു. നഗരസഭയിലെ കുടിവെള്ള വിതരണത്തിനായി കനിവ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ടാങ്കറിന്റെ താക്കോൽ ദാനം ഭവാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്.മദനൻപിള്ള നഗരസഭാ സെക്രട്ടറി എ.ഫൈസലിന് നൽകിക്കൊണ്ട് നിർവഹിച്ചു.നിർദ്ധന രോഗികൾക്ക് ചികിത്സാ ധനസഹായവും മുച്ചക്ര വാഹനത്തിന്റെ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. സ്പെഷ്യൽ ഒളിമ്പിക്ക് ജേതാവ് കുമാരി വി.ആര്യ, ദേശീയ അവാർഡ് ജേതാവ് രാകേഷ് കുമാർ, ഷൈന രാകേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മുനമ്പ് ഷിഹാബ് ആമുഖ പ്രഭാഷണം നടത്തി. ശ്രീധരീയം ഡയറക്ടർ ജിജേഷ്.വി.പിള്ള സ്വാഗതവും ഡയറക്ടർ അഭിജിത്ത് മോഹൻ നന്ദിയും പറഞ്ഞു.