കൊട്ടാരക്കര: സ്കൂൾ വിദ്യാർത്ഥികൾക്കടക്കം നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിവന്ന സ്റ്റേഷനറി വ്യാപാരി അറസ്റ്റിൽ. കൊട്ടാരക്കര ചന്തമുക്കിലെ വ്യാപാരിയായ കൊട്ടാരക്കര മൈത്രിനഗർ വിഷ്ണുഭവനിൽ വിജയനെയാണ് (58) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ പതിവായി വിജയന്റെ കടയിലെത്തി പാൻമസാല വാങ്ങുന്നതായി റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടയിൽ പരിശോധന നടത്തിയത്.
പൊലീസെത്തുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളുൾപ്പടെ പാൻമസാല വാങ്ങാൻ കടയിൽ ഉണ്ടായിരുന്നു. 38 പായ്ക്കറ്റ് പാൻമസാലയാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. മുമ്പും പലതവണ വിജയനെ സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കട പൂട്ടി സീൽ ചെയ്യിച്ചതായി എസ്.പി ഹരിശങ്കർ അറിയിച്ചു. കൊട്ടാരക്കര എസ്.ഐ രാജീവ്, എ.എസ്.ഐ ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.