rally
പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ ഓച്ചിറയിൽ നടന്ന ബഹുജന റാലി

ഓച്ചിറ: പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ ഓച്ചിറയിൽ നടന്ന ബഹുജന റാലി മുൻ എം.പി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. വിവിധ ജമാഅത്തുകൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. ടൗൺ മൈതാനിയിൽ നടന്ന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു മുഖ്യ പ്രഭാഷണം നടത്തി. ഓച്ചിറ ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ.എ. ശ്രീധരൻപിള്ള, തൻവീറുൽ ഇസ്ലാം സംഘം ട്രസ്റ്റ് പ്രസിഡന്റ് ബാബു പാലസ്, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, ആർ.ഡി. പത്മകുമാർ, ഇ. സിറാജുദ്ദീൻ, അഡ്വ. അനിൽകുമാർ, നീലികുളം സദാനന്ദൻ, അയ്യാണിക്കൽ മജീദ്, എസ്. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.