കൊല്ലം: അയത്തിൽ ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷന്റെയും ഗ്രന്ഥശാലയുടെയും പതിനെട്ടാം വാർഷികം, മെരിറ്റ് ഈവനിംഗ്, കുടുംബ സംഗമം എന്നിവ നടന്നു. അയത്തിൽ വി.വി.എച്ച്.എസ് സത്യം ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ. താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
മെരിറ്റ് അവാർഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയിയും കലാ കായിക വിജയികൾക്കുള്ള സമ്മാനം ഇരവിപുരം എസ്.ഐ എ.പി. അനീഷും വിതരണം ചെയ്തു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ ശാന്തി നഗറിന്റെ 2020 ലെ കലണ്ടറും പുതുവർഷ ആശംസാ കാർഡും പ്രകാശനം ചെയ്തു. ഡിവിഷൻ കൗൺസിലർമാരായ സഹൃദയൻ, ബിന്ദു, സരിത, സെക്രട്ടറി എ. സിൻബാദ്, വനിതാവേദി സെക്രട്ടറി എ.എസ്. ആനിഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും നടന്നു.