chirakkara-salim-kumar
പ്രൊഫ. ചിറക്കര സലിംകുമാറിന്റെ കലാജീവിതത്തിന്റെ നാൽപ്പതാം വർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ചിറക്കരയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

ചാത്തന്നൂർ: നാൽപ്പതോളം വർഷങ്ങളായി കഥാപ്രസംഗ കലയെ ഉപാസിക്കുന്ന പ്രൊഫ.ചിറക്കര സലിംകുമാർ സാമൂഹിക പ്രതിബദ്ധതയുള്ള കാഥികരിൽ പ്രമുഖനാണെന്ന്,സഹകരണ,ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപെട്ടു.കലകളെ സമകാലികമായ സാമൂഹിക പശ്ചാത്തലവുമായി കൂട്ടിയിണക്കി കലാ മേന്മയുള്ള അവതരണ ശൈലിയാണ് പ്രൊഫ.സലിംകുമാറിനെ വ്യത്യസ്തനാക്കിയത്.

ചിറക്കര പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. ചിറക്കര സലിംകുമാറിന്റെ കലാജീവിതത്തിന്റെ നാൽപ്പതാം വർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ചിറക്കര ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ജി.എസ് ജയലാൽ എം.എൽ. എ അധ്യക്ഷത വഹിച്ചു. ജന്മനാടിന്റെ ഉപഹാരം നൽകിയും പൊന്നാടയണിയിച്ചും സലിംകുമാറിനെ മന്ത്രി ആദരിച്ചു. നാട്ടിലെ കലാകായിക പ്രതിഭകളെയും,ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. മണ്മറഞ്ഞ കലാ,കായിക പ്രതിഭകളെ അനുസ്മരിച്ചു.

കാഥികരായ കടവൂർ ശിവദാസൻ, വഞ്ചിയൂർ പ്രവീൺ കുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ദീപു, ഗ്രാമ പഞ്ചായത്ത്‌ മുൻപ്രസിഡന്റ് ജി.പ്രേമചന്ദ്രൻ ആശാൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്. അപ്പുക്കുട്ടൻ പിള്ള സ്വാഗതവും, അശോക് കുമാർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാ പരിപാടികളും, അഥീന അശോകിന്റെ കഥാപ്രസംഗവും ചടങ്ങിനോടനുബന്ധിച്ചു നടന്നു.