കൊട്ടിയം: പഴയാറ്റിൻകുഴിയിൽ നിന്ന് ചകിരിക്കട, ആശാരിമുക്ക്, തട്ടാമല, മേവറം ബൈപാസ് റോഡ് വഴി കല്ലും താഴം, കുറ്റിച്ചിറ വഴി പെരുമ്പുഴയിലേക്ക് പുതുതായി അനുവദിച്ച സ്വകാര്യ ബസ് സർവീസിന്റെ ഉദ്ഘാടനം നടന്നു. ചകിരിക്കടയിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ നഗരാസൂത്രണ ചെയർമാൻ വി.എസ്. പ്രിയദർശനൻ അദ്ധ്യക്ഷത വഹിച്ചു.
കയ്യാലയ്ക്കൽ ഡിവിഷൻ കൗൺസിലർ എം. നൗഷാദ്, കോർപ്പറേഷൻ മരാമത്ത് ചെയർപേഴ്സൺ ചിന്ത എൽ. സജിത്ത്, വാളത്തുംഗൽ ഡിവിഷൻ കൗൺസിലർ എസ്. സുജ, എസ്. അശോക് കുമാർ, എ. ഷാജി, വി. സുന്ദരൻ, ബാബുരാജ്, എം. അഹമ്മദ് കോയ, എസ്. സുജിത് ലാൽ, എസ്. ഷബീർ, സി.എൻ. ലാലു, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊല്ലൂർവിള ഡിവിഷൻ കൗൺസിലർ എം. സലിം നന്ദി പറഞ്ഞു.