mubash

ഓച്ചിറ: ഓച്ചിറ മേമന കളിയിക്കവടക്കതിൽ പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ മുബാഷ് (52) സൗദി അറേബ്യയിലെ ബുറൈദയിൽ നിര്യാതനായി. ജോലി സംബന്ധമായി സുൽഫിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം സംഭവിച്ചത്.ഇരുപത്തി അഞ്ചു വർഷമായി ബുറൈദയിൽ സെയിൽസ്മാനായി ജോലി നോക്കി വരുകയായിരുന്നു. ഭാര്യ: റസിയ, മക്കൾ: നൂറ, ഷേക് അഹമ്മദ്, ഷാഹിദ് ഇബ്രാഹിം. മൃതദേഹം ബുറൈദ സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ കെ. എം. സി. സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.