കരുനാഗപ്പള്ളി: ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ തൊടിയൂർ യു.പി.എസ്, വെളുത്തമണൽ എൽ.വി.യു.പി.എസ്, കോഴിക്കോട് എസ്.എൻ.വി.എൽ.പി.എസ്, കോഴിക്കോട് ഗവ.യു.പി എസ് എന്നീ സ്കൂളുകളിലെ കുട്ടികൾക്ക് പുതുവർഷത്തിൽ തുണി സഞ്ചികളും പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകളും വിതരണം ചെയ്തു. സ്കൂൾ മാനേജർ മായാ ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റർ സിറിൾ, സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ, അദ്ധ്യാപകരായ സുധീർ, ഹാഫിസ്, ബിന്ദു, അസീല എന്നിവർ നേതൃത്വം നൽകി.