v
പാരിപ്പള്ളിയിൽ 1500 വീടുകളിൽ കുടിവെള്ള കണക്‌ഷൻ

കൊല്ലം: കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പാരിപ്പള്ളി മേഖലയിൽ 1500 കുടുംബങ്ങൾക്ക് പുതുതായി കുടിവെള്ള കണക്ഷൻ ലഭിക്കും. വാട്ടർ അതോറിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 20 ലക്ഷവും എം.എൽ.എ ഫണ്ടിൽ നിന്നുള്ള ഒന്നേകാൽ കോടിയും ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്നുള്ള ചെറിയ തുകയും വിനിയോഗിച്ചാണ് പുതിയ പൈപ്പ് ലൈനുകളിട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നത്.

പാരിപ്പള്ളി ടൗൺ, ജവഹർ ജംഗ്ഷൻ, കോട്ടയ്ക്കേറം, കടമ്പാട്ടുകോണം ഭാഗങ്ങളിൽ പൈപ്പിടൽ അന്തിമഘട്ടത്തിലാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പുത്തൻകുളത്തെ ടാങ്കിൽ നിന്നാകും പുതുതായി പൈപ്പ് ലൈനുകൾ സ്ഥാപിച്ചിടത്ത് കുടിവെള്ളം എത്തിക്കുക. ജലത്തിന്റെ ലഭ്യതയനുസരിച്ച് പാരിപ്പള്ളിയിലെ മറ്റ് മേഖലകളിലും പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കും. പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളിൽ കുടിവെള്ള കണക്ഷനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി. പാരിപ്പള്ളിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്ത് ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം നടത്താറുണ്ടെങ്കിലും എല്ലായിടങ്ങളിലും എത്താറില്ലെന്ന ആക്ഷേപം ശക്തമാണ്. പൈപ്പ് ലൈനുകൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ 10 വർഷമായി കുടിവെള്ള വിതരണം മുടങ്ങിക്കിടന്ന ചാവർകോട് ഭാഗത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ള വിതരണം തുടങ്ങി. ആകെ 12 കിലോമീറ്റർ നീളത്തിലാണ് പൈപ്പുകൾ സ്ഥാപിച്ചത്. ഇതിൽ നാല് കിലോമീറ്റർ ദൂരത്തിൽ പഴക്കമുള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചതാണ്.

ജപ്പാൻ കുടിവെള്ള പദ്ധതിയിൽ കല്ലുവാതുക്കൽ പഞ്ചായത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. സ‌ർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കുന്നത്.''

ജി.എസ്. ജയലാൽ എം.എൽ.എ

വാട്ടർ അതോറിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 20 ലക്ഷവും എം.എൽ.എ ഫണ്ടിൽ നിന്നുള്ള 1.25 കോടിയും വിനിയോഗിച്ചാണ് പുതിയ പൈപ്പ് ലൈനുകളിട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നത്.

പൈപ്പിടൽ അന്തിമഘട്ടത്തിലുല്ള സ്ഥലങ്ങൾ

പാരിപ്പള്ളി ടൗൺ

ജവഹർ ജംഗ്ഷൻ

കോട്ടയ്ക്കേറം

കടമ്പാട്ടുകോണം