ഓച്ചിറ: ആലുംപീടിക സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. ആർ. രാമചന്ദ്രൻ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് ആദ്യ വിൽപ്പന നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.