കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം റിട്ട. ക്വാളിറ്റി അഷുറൻസ് മാനേജർ ശ്രീകുമാറിന് ലഘുലേഖ നൽകി പാർട്ടി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് നിർവഹിച്ചു. ജനുവരി 10വരെ തുടരും. ഞായറാഴ്ച ജില്ലയിൽ വ്യാപകമായി മഹാസമ്പർക്കം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, സെക്രട്ടറി ശശികല റാവു, മണ്ഡലം പ്രസിഡന്റ് മന്ദിരം ശ്രീനാഥ്, യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ വി.എസ്. ജിതിൻദേവ്, മീഡിയ സെൽ കൺവീനർ പ്രതിലാൽ, നേതാക്കളായ എം.എസ് ലാൽ, ജമുൻ ജഹാംഗീർ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.