shivathaam
ശിവശതകം ഹിന്ദി ഗ്രന്ഥത്തിന്റെ പ്രകാശനം സംസ്ഥാന സഹകരണ ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാമി വിശുദ്ധാനന്ദ യ്ക്ക് ആദ്യപ്രതി നൽകി നിർവ്വഹിക്കുന്നു. മന്ത്രി എം.എം. മണി, പ്രൊ.ഡോ.വെള്ളിമൺ നെൽസൺ, സ്വാമി സംപ്രസാദ് തുടങ്ങിയവർ.

കൊല്ലം :ശ്രീനാരായണഗുരു രചിച്ച ശിവശതകം കാവ്യവും അതിന് സ്വാമി മുനിനാരായണ പ്രസാദ് നൽകിയ വ്യാഖ്യാനവും പ്രൊഫ. ഡോ.വെള്ളിമൺ നെൽസൺ ഹിന്ദിയിലേക്ക് തർജ്ജിമ ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഹിന്ദി ഗ്രന്ഥത്തിന്റെ പ്രകാശനം 87-ാം ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന മഹാസമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് ഗ്രന്ഥത്തിന്റെ ആദ്യപ്രതി നൽകി നിർവഹിച്ചു. വൈദ്യുതി മന്ത്രി എം.എം മണി, പ്രൊഫ. ഡോ.വെള്ളിമൺ നെൽസൺ തുടങ്ങിയവർ പങ്കെടുത്തു.