v
പ്രേമചന്ദ്രൻ

കൊല്ലം:കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യം തീർക്കാനാണ് പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന് ഖനനാനുമതിക്കുള്ള നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രസ്താവനയിൽ ആരോപിച്ചു. സർക്കാർ പങ്കാളിത്തമുള്ള സംയുക്ത സംരംഭത്തിനാണ് ഖനനാനുമതിയ്ക്കായി സർക്കാർ നടപടി സ്വീകരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും പ്രസ്താവന അടിസ്ഥാന രഹിതമെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന രേഖകൾ. സ്വകാര്യ കമ്പനിയ്ക്ക് ഖനനാനുമതി ലഭിക്കാൻ കോടതി കേസുകൾപോലും ശരിയായി നടത്താത്തത് സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ്. ചവറ കെ.എം.എം.എല്ലിന് കരിമണൽ ഖനനാനുമതിയ്ക്കാവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.