c
റെ​യി​ൽ​വേ​ ​യാ​ത്രാ​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​വും​ ​പെ​ട്രോ​ൾ​​​-​ഡീ​സ​ൽ​​​-​പാ​ച​ക​ ​വാ​ത​ക​ ​വി​ല​വ​ർ​ദ്ധ​ന​വും​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ഫ്.​എ​സ്.​ഇ.​ടി.​ഒ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ നഗരത്തിൽ നടത്തിയ പ്രതിഷേധം

കൊല്ലം: റെയിൽവേ യാത്രാ നിരക്ക് വർദ്ധനവും പെട്രോൾ​-ഡീസൽ​-പാചക വാതക വിലവർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലാ​താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി. സതീഷ് ചന്ദ്രൻ, കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ജയകുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ആർ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. പുനലൂരിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. സരസ്വതി അമ്മ, കൊട്ടാരക്കരയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി. പ്രേം, കരുനാഗപ്പള്ളിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. സുജിത് എന്നിവർ പ്രകടനങ്ങൾക്ക് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.