poredam-camp
പോരേടം വിവേകാനന്ദാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വികസന രേഖയും രക്തദാന ദാതാക്കളുടെ ‌ഡയറക്ടറിയും പ്രോഗ്രാം ഓഫീസർ ഷൈജു എസ്.മാധവൻ പ്രകാശനം ചെയ്തു സംസാരിക്കുന്നു

ഓടനാവട്ടം: പോരേടം വിവേകാനന്ദാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന എന്റെ മുത്തശ്ശി സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. മാതൃസമിതി പ്രസിഡന്റ് സന്ധ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം നിലമേൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്കരവിള സജീവ് ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ് വാളണ്ടിയേഴ്സ് തയ്യാറാക്കിയ വികസന രേഖയും രക്തദാതാക്കളുടെ ഡയറക്ടറിയും പ്രോഗ്രാം ഓഫീസർ ഷൈജു എസ്. മാധവൻ പഞ്ചായത്ത് അധികാരികൾക്ക് കൈമാറി. വാർഡ് മെമ്പർ സുജിത്, പ്രിൻസിപ്പാൽ അനുരാധ, റീജിയണൽ കോ ഓഡിനേറ്റർ ബി.രാജലാൽ, മുരളീധരൻനായ‌ർ, ആവണി തുടങ്ങിയവർ സംസാരിച്ചു.