ചാത്തന്നൂർ: സർക്കാർ ശമ്പള പരിഷ്കരണ നടപടികൾ വൈകുന്ന സാഹചര്യത്തിൽ അദ്ധ്യാപകർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചാത്തന്നൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി, പ്ലസ്ടു ,വി.എച്ച്.എസ്.ഇ പൊതു പരീക്ഷകൾ ഒരുമിച്ച് നടത്തരുതെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ആദിച്ചനല്ലൂർ ഗവ. യു.പി.എസിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വൈ. നാസറുദ്ദീൻ, സാജൻ സി. സാബു, ഡി.കെ. മുഹമ്മദ് ഷെരീഫ്, ബിജു, ഹരികുമാർ, ജയ ഗോപാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എസ്. അസ്‌ലം (പ്രസിഡന്റ്), കെ. ഹരികുമാർ (സെക്രട്ടറി), കെ. ബീന , ഷാജി (വൈസ് പ്രസിഡന്റുമാർ), ജോഹൻ മാത്യു, കാർത്തിക (ജോ. സെക്രട്ടറിമാർ), ജയ് ഗോപാൽ എസ്.ആർ. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.