mathilil-house
മതിലിൽ ജോൺസന്റെ വീട്ടിലെ ഗൃഹോപകരണങ്ങൾ അടിച്ചുതകർത്ത നിലയിൽ

അഞ്ചാലുംമൂട് : കാപ്പ നിയമപ്രകാരം രണ്ട് തവണ ശിക്ഷ അനുഭവിച്ച യുവാവ് വീട് അടിച്ചുതകർക്കുകയും ഗൃഹനാഥൻ ഉൾപ്പെടെ മൂന്നുപേരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മതിലിൽ ബീനാഭവനിൽ ജോൺസന്റെ (50) വീടാണ് യുവാവ് തകർത്തത്. നീരാവിൽ സ്വദേശിയായ മെൽവിനാണ് വീട് അടിച്ചു തകർത്തതെന്ന് ജോൺസൺ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഭവത്തിൽ ജോൺസന്റെ ഭാര്യ മോളി (46), മാതാവ് മേരി (75) എന്നിവർക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് യുവാവ് ഒളിവിലാണ്. പരിക്കേറ്റ മൂന്നുപേരും മതിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.