കൊല്ലം : ' മതനിരപേക്ഷ രാഷ്ട്രത്തിനു കരുത്താകുക 'എന്ന മുദ്റവാക്യം ഉയർത്തി എസ്. എഫ്. ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിന് എതിരെ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രതിഷേധ തെരുവ് ആരംഭിച്ചു. മുൻസംസ്ഥാന പ്രസിഡന്റ് ജെയ്‌ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് നെസ്‌മൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. അനന്ദു സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കൊല്ലം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ അരുൺബാബു, ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ, മഹിളാ അസോസിയേഷൻ അംഗം രാജമ്മ, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം ബാബു കെ.പന്മന, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ. എം. അരുൺ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ. ജയേഷ്, എസ്. നിതിൻ, അഞ്ചുകൃഷ്ണ, യു. പവിത്ര എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഏരിയയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് 24 മണിക്കൂർ നീളുന്ന ധർണയിൽ പങ്കെടുക്കുന്നത്. സമാപനം ഇന്ന് കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യും .