പുനലൂർ: തമിഴ്നാട് സ്വദേശികളായ സ്ത്രീകളടക്കമുള്ള അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ നാലുപേരെ സ്വർണ്ണാഭരണങ്ങളുമായി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി കോവിൽപെട്ടി സ്വദേശികളായ ഗണേഷ്, രാമു, ശാന്തി, കാളി എന്നിവരാണ് അറസ്റ്റിലായത്.
പുനലൂർ കെ..എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് വ്യാഴാഴ്ച അർദ്ധ രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂർ എസ്.ഐ ജെ. രാജീവിന്റെ നേതൃത്വത്തിൽ പട്രോളിംഗിൽ എർപ്പെട്ടിരുന്ന പൊലീസ് സംഘത്തിന് സംശയം തോന്നിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ ദേഹ പരിശോധനയിലാണ് സ്വർണ്ണാഭരണങ്ങളും പണം അടങ്ങിയ നിരവധി പേഴ്സുകളും കണ്ടെടുത്തത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിലെ ബസുകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന വൻ റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലാത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.