kunnathur
കുന്നത്തൂർ പഞ്ചായത്തിലെ വീടുകളിലെത്തിക്കുന്ന തുണിസഞ്ചിയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് നിർവഹിക്കുന്നു

കുന്നത്തൂർ: പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും തുണി സഞ്ചിയെത്തിച്ചു നൽകാനുള്ള പദ്ധതിയുമായി കുന്നത്തൂർ ഗ്രാമപഞ്ചായത്ത്. കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പിലെ സാനിട്ടേഷൻ പ്രവർത്തകർ വീടുകളിലെത്തിയാണ് തുണി സഞ്ചികൾ വിതരണം ചെയ്യുന്നത്.

പഞ്ചായത്തിലെ 17 വാർഡുകളിലെയും മുഴുവൻ വീടുകളിലും സഞ്ചിയെത്തിക്കും. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് നിർവഹിച്ചു. പി. രഞ്ജിനി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി. രാധാകൃഷ്ണപിള്ള, രവീന്ദ്രൻ, വസന്തകുമാരി, കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.