പത്തനാപുരം: തെറ്റായ തീരുമാനത്തോട് വിയോജിച്ചതിന്റെ പേരിൽ റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് കേരളത്തെ മാറ്റിനിർത്തുന്നത് കേന്ദ്രസർക്കാരിന് ഭൂഷണമല്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. പത്തനാപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതും തങ്ങളുടെ സംസ്കാരം പ്രകടിപ്പിക്കുന്നതും ഓരോ സംസ്ഥാനത്തിന്റെയും അവകാശമാണ്. കേരളത്തിന്റെ അവകാശത്തെ ഹനിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. അത് തിരുത്താൻ തയാറാകണം. രാഷ്ട്രീയം പറയുന്നതല്ല ഗവർണറുടെ ജോലി.പ ല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങൾക്കും മറുപടി പറയുന്നത് പദവിക്ക് ഭൂഷണമല്ല. പദവിയുടെ മഹത്വം തിരിച്ചറിയാൻ തയാറാകാത്തവരാണ് പലരും. സംസ്കാര സമ്പന്നരെയാണ് മുമ്പ് ഗവർണറാക്കിയിരുന്നതെങ്കിൽ ഇന്നത് രാഷ്ട്രീയ നിയമനമായി അധപതിച്ചെന്നും അദ്ദേഹം പറഞ്ഞു.