photo
മത്സ്യതൊഴിലാളികൾ കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പൊതു പ്രകടനത്തിന്റെ മുൻനിര.

കരുനാഗപ്പള്ളി: ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ നിന്നും പങ്കെടുത്ത മത്സ്യത്തൊഴിലാളികളുടെ ശക്തിപ്രകടനത്തോടെ കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. നാളെ സമാപിക്കും. ഇന്നലെ വൈകിട്ട് 5 മണിക്ക് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പൊതു സമ്മേളന വേദിയായ മുൻസിപ്പാലിറ്റിക്ക് മുൻവശം സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ രണ്ടായിരത്തോളം മത്സ്യ ത്തൊഴിലാളികൾ പ്രകടനത്തിൽ പങ്കെടുത്തു.

സത്യനാരായണ മൂർത്തി, ആർ.രാമചന്ദ്രൻ എം.എൽ.എ, ജെ.ഉദയഭാനു, ടി.രഘുവരൻ, പി.രാജു, ടി.ജെ.അഞ്ചലോസ്, ജെ.ജയകൃഷ്ണപിള്ള,പി.ബി.രാജു, തങ്ങൾകുഞ്ഞ്, ഷെർളി ശ്രീകുമാർ, വിജയമ്മലാലി, വത്സലകുമാരി, സീനത്ത്, വിജയമ്മ, അഡ്വ. അനിൽ.എസ്.കല്ലേലിഭാഗം, കടത്തൂർ മൺസൂർ, ജഗത് ജീവൻലാലി, അഡ്വ. സുരൻ, അബ്ദുൽ സലാം, ബി.ശ്രീകുമാർ പടിപ്പുര ലത്തീഫ്, വസുമതി രാധാകൃഷ്ണൻ, സക്കീനസലാം ശരവണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്ന് രാവിലെ 10ന് വന്ദന ആഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ആർ.രാമചന്ദ്രൻ എം.എൽ.എ സ്വാഗതം പറയും. വൈകിട്ട് 3ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ സെമിനാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ച ആരംഭിക്കും.