photo
കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന രക്തബാങ്ക് മുഖേനെയാണ് രക്തം സ്വീകരിച്ചത്. കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ഒഫ് പൊലീസ് മഞ്ജുലാൽ ആദ്യ രക്തദാനം നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനിൽ പാലവിള അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സീനത്ത് ബഷീർ, സ്‌കൂൾ മാനേജർ വി. രാജൻപിള്ള, ജയപ്രകാശ്‌ മേനോൻ, എൻ.സി. ശ്രീകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ലാലു സുന്ദർ, ഷാജഹാൻ രാജധാനി, ഷിഹാബ് എസ്. പൈനുംമൂട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ എൽ. ഗീതകുമാരി നന്ദിയും പറഞ്ഞു