photo
കോൺഗ്രസ് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി:പൗരത്വ ബില്ലിനെതിരെ കോൺഗ്രസ് കരുനാഗപ്പള്ളി- ഓച്ചിറ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ ഭാരത് ബച്ചാവോ റാലി സംഘടിപ്പിച്ചു. പുതിയകാവിൽ നിന്ന് ആരംഭിച്ച റാലി കരുനാഗപ്പള്ളി ഹെ‌ഡ് പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, സി.ആർ. മഹേഷ്, കെ.ജി. രവി, ചിറ്റുമൂല നാസർ, തൊടിയൂർ രാമചന്ദ്രൻ, നീലികുളം സദാനന്ദൻ, ആർ. രാജശേഖരൻ, മുനമ്പത്ത് വഹാബ്, എം. അൻസാർ കെ.കെ. സുനിൽകുമാർ, പി. ലീലാകൃഷ്ണൻ, സന്തോഷ് തുപ്പാശ്ശേരി, കബീർ എം. തീപ്പുര, കെ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ശശിധരൻ പിള്ള, ഷിബു എസ്. തൊടിയൂർ, സെവന്തികമാരി, കെ.എസ്. പുരം സുധീർ, മഞ്ചു കുട്ടൻ, റഫീക്ക് തുടങ്ങിയവർ പ്രസംഗിച്ചു.