bank-strike
8 ലെ പണിമുടക്കിന് മുന്നോടിയായി ഇന്നലെ കൊല്ലത്ത് ചിന്നക്കടയിൽ നടന്ന ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും ധർണയും

കൊല്ലം: തൊഴിലാളികൾ ദേശീയ തലത്തിൽ 8ന് നടത്തുന്ന പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. ബാങ്കിംഗ് സാമ്പത്തികമേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങൾ നിർത്തിവയ്ക്കുക, പൊതുമേഖലാ ബാങ്ക് ലയന-സ്വകാര്യവൽക്കരണ നടപടികൾ പിൻവലിക്കുക, കോർപ്പറേ​റ്റ് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, ബാങ്കുകളിലെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് ബാങ്കിംഗ് മേഖലാ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നത്.

എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.എ, ബി.ഇ.എഫ്.ഐ, ഐ.എൻ.ബി.ഇ.എഫ്, ഐ.എൻ.ബി.ഒ.സി തുടങ്ങിയ സംഘടനകളാണ് പണിമുടക്കുന്നത്. പണിമുടക്കിന് മുന്നോടിയായി ഇന്നലെ കൊല്ലത്ത് ചിന്നക്കടയിൽ നടന്ന പ്രതിഷേധ പ്രകടനവും ധർണയും എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അൻസാരി ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി യു. ഷാജി, എ.ഐ.ബി.ഒ.എ ജോയിന്റ് സെക്രട്ടറി ഉല്ലാസ്, ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. വി. ജയകുമാർ, വി. ബിജു, അമൽദാസ്, എം.എ. നവീൻ, രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.