court
ചവറ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലെ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച നവീകരിച്ച ന്യായാലയത്തിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ നിർവഹി

ചവറ: ചവറ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലെ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച നവീകരിച്ച ന്യായാലയത്തിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ നിർവഹിച്ചു. തട്ടാശ്ശേരിയിലെ വാടകക്കെട്ടിടത്തിലായിരുന്നു നേരത്തേ ഗ്രാമന്യായാലയം പ്രവർത്തിച്ചിരുന്നത്. എൻ. വിജയൻ പിള്ള എം.എൽ.എ അദ്ധ്യഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ, ചീഫ് ജ്യുഡിഷ്യൽ മജിസ്ട്രേറ്റ് എസ്. ശ്രീരാജ്, ചവറ ബാർ അസോസിയേഷൻ പ്രസിഡന്റ് ഷാജി എസ്. പള്ളിപ്പാടൻ, സെക്രട്ടറി സി. സജീന്ദ്രകുമാർ, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ജനപ്രതിനിധികളായ കോയിവിള സൈമൺ, കെ.ജി. വിശ്വംഭരൻ, കെ.എ. നിയാസ്, ജയശ്രീ, ചവറ ബി.ഡി.ഒ ജോയി, കേരള അഡ്വക്കേറ്റ്സ്‌ ക്ലാർക്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.