vimla-central-school
കാരംകോട് വിമല സെൻട്രൽ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനും സ്‌കൗട്ട് മാസറ്ററുമായ സുബാഷ് ഉമാമഹേശ്വരനെ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മെമന്റോ നൽകി ആദരിക്കുന്നു

കൊല്ലം: വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്തവയിൽ ഏറ്റവും മികച്ച ലോഗോ രൂപ കല്പന ചെയ്തതിന് കാരംകോട് വിമല സെൻട്രൽ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനും സ്‌കൗട്ട് മാസറ്ററുമായ സുബാഷ് ഉമാമഹേശ്വരന് ആദരവ്. ചേർത്തല എസ്.എൻ കോളേജിൽ നടന്ന 22-ാമത് കേരള സ്റ്റേറ്റ് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ സംസ്ഥാന കാമ്പോരിയിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ മെമന്റോ നൽകി സുബാഷിനെ ആദരിച്ചു.