al
പുത്തൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നു.

പുത്തൂർ: സ്ത്രീ സംരക്ഷണം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുത്തൂർ പൊലീസ് സ്റ്റേഷന്റെ പുതിയ മന്ദിരം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊലീസ് സംവിധാനം ശക്തമാക്കുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പു വരുത്തുമെന്നും മുഖ്യമന്തി വ്യക്തമാക്കി. പൊതുസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. പി. ഐഷാ പോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. സോമപ്രസാദ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിൻ, റൂറൽ എസ്.പി ഹരിശങ്കർ , കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എസ്. ശശികുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ശ്രീകല, ധന്യാകൃഷ്ണൻ, ജി. സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ. രശ്മി, എസ് . പുഷ്പാനന്ദൻ, കൊട്ടാരക്കര ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് എസ്. നാസറുദ്ദീൻ എന്നിവർ സംസാരിച്ചു.