ഓച്ചിറ: വർഷങ്ങളായി തരിശുകിടന്ന തഴവ വട്ടക്കായലിൽ മൂന്നാം വർഷവും നെൽക്കൃഷി ആരംഭിച്ചു. 650 ഏക്കർ വരുന്ന വട്ടക്കായലിൽ ഗ്രാമ പഞ്ചായത്തിന്റെയും ഓണാട്ടുകര വികസന ഏജൻസിയുടെയും ആഭിമുഖ്യത്തിലാണ് കൃഷിയിറക്കുന്നത്. മന്ത്രി ജെ. മേഴ്സികുട്ടി അമ്മ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്ഥിരമായി ജലസേചന സൗകര്യമുള്ളതിനാൽ മത്സ്യക്കൃഷിയും ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇടവിളക്കൃഷിയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. കൃഷ്ണകുമാർ, സലിം അമ്പീത്തറ, ആർ. അമ്പിളിക്കുട്ടൻ, ശരത്കുമാർ, ഓണാട്ടുകര വികസന ഏജൻസി ചെയർമാൻ ആർ. സുകുമാരപിള്ള, സെക്രട്ടറി സി. ജനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.