inauguration-
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ തുറന്ന വായനശാലയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ പി.എം. സജിതയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രമോദ് കുമാർ നിർവഹിക്കുന്നു

പടിഞ്ഞാറേ കല്ലട: മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് പടിഞ്ഞാറേ കല്ലട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പൊതുജന വായനാ പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ തുറന്ന വായനശാല ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് സൗജന്യമായി ഇവിടെ നിന്ന് പുസ്തകങ്ങൾ വായിച്ച ശേഷം തിരികെ ഏൽപ്പിക്കാം. സ്കൂൾ പ്രിൻസിപ്പൽ പി.എം. സജിതയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രമോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനീത് മോഹൻ പണിക്കർ സ്വാഗതവും അദ്ധ്യാപകരായ ഹരികുമാർ, ഡോ. ജയശ്രീ എന്നിവർ നന്ദിയും പറഞ്ഞു.