lory
തെന്മല ഡാം ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിരുന്ന പോസ്റ്റിൽ നിയന്ത്രണം വിട്ടെത്തിയ ചരക്ക് ലോറി ഇടിച്ചു നിൽക്കുന്നു..

പുനലൂർ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിരുന്ന പോസ്റ്റിൽ ഇടിച്ചു നിന്നു. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിയുടെ കാലിന് നിസാര പരിക്കേറ്റു. ഇയാൾ തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം രാവിലെ 11ന് തെന്മല ഡാം ജംഗ്ഷനിലാണ് സംഭവം. തെന്മലയിലെ ഒന്നും രണ്ടും കൊടും വളവുകൾ കഴിഞ്ഞ് ഡാം ജംഗ്ഷനിലേക്കുളള കുത്തിറക്കം കഴിഞ്ഞ് വന്ന ലോറി നിയന്ത്രണം വിട്ട് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ് ലൈറ്റിൻെറ തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞു വീഴുകയും, ലോറിയുടെ മുൻ ഭാഗം പൂർണമായും നശിക്കുകയും ചെയ്തു.