പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 3623-ാം നമ്പർ പിറവന്തൂർ ശാഖയിൽ കുമാരീ സംഘത്തിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസ് നടത്തി. വ്യക്തിത്വ വികസന ക്ലാസിനോടനുബന്ധിച്ച് ശാഖാ ഹാളിൽ നടന്ന സമ്മേളനം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുലതാ പ്രകാശ് ഉദ്ഘാടനം ചെയ്തു. കുമാരീസംഘം പ്രസിഡന്റ് ആര്യ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എസ്. സുബാഷ്, ശാഖാ സെക്രട്ടറി വി. ജയകുമാർ, ശാഖാ വൈസ് പ്രസിഡന്റ് ശ്യാം രാജ്, വനിതാസംഘം യൂണിയൻ കൗൺസിലറും ശാഖാ വനിതാസംഘം സെക്രട്ടറിയുമായ സുജ അജയൻ, ശാഖാ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ധനുഷ് എന്നിവർ സംസാരിച്ചു. ശാഖാ കുമാരീസംഘം സെക്രട്ടറി കുമാരി അഞ്ജിത സ്വാഗതവും കുമാരീസംഘം വൈസ് പ്രസിഡന്റ് അഖിലാ അശോകൻ നന്ദിയും പറഞ്ഞു. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും സൈബർ സേന കൊല്ലം ജില്ലാ ചെയർമാനും മോട്ടിവേഷണൽ ട്രെയിനറുമായ ബിനു സുരേന്ദ്രൻ വ്യക്തിത്വവികസന ക്ലാസ് നയിച്ചു.