കരുനാഗപ്പള്ളി : കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ കുടുംബയോഗങ്ങളിലൂടെ ബന്ധങ്ങൾ ദൃഢമാക്കുവാൻ കഴിയുമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു. മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബയോഗത്തിന്റെ 26-ാം വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബയോഗം പ്രസിഡന്റ് എം. മൈതീന്‍കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി സുവനീർ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി നാടിയൻ പറമ്പിൽ മൈതീൻകുഞ്ഞ്, ഡോ. അനിൽ മുഹമ്മദ്, പ്രൊഫ. പി.ഒ.ജെ.ലെബ്ബ, അഡ്വ. കെ.പി. മുഹമ്മദ്, എം. മുഹമ്മദാലി, എം.വഹാബ്., സലീമ അഹമ്മദ്, കെ. ബഷീർ, കടത്തൂർ മൺസൂർ എന്നിവർ പ്രസംഗിച്ചു. ഡോക്‌ടറേറ്റ് ലഭിച്ച എം. മൈതീൻകുഞ്ഞ് ഡോ. അനിൽ മുഹമ്മദ്, ജില്ലയിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത ചക്കാലയിൽ സലീം, ഖത്തർ ഓപ്പൺ ബാഡ്മിന്റൺ ജേതാവ് അമാൻ. എം.നിസാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.