rf
ടിപ്പറിലെ അമിതഭാരം പരിശോധിക്കുന്ന പുനലൂർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജി.ആർ. രാജേഷ്

പത്തനാപുരം: അമിതഭാരം കയറ്റിവന്ന ടിപ്പർ ലോറികൾ കുന്നിക്കോട് പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പിടികൂടി. പട്ടാഴിയിൽ നിന്നും ഭരണിക്കാവിലേക്ക് കരിങ്കല്ലുമായിപ്പോയ അഞ്ച് ടിപ്പറുകളാണ് പട്ടാഴി കോളൂർ മുക്കിൽ വെച്ച് പുനലൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാജഷ് ജി.ആർ, കുന്നിക്കോട് പൊലീസ് എസ്.ഐ അബ്ദുൾ സത്താർ എന്നിവർ ചേർന്ന് പിടികൂടിയത്. അധികഭാരം കയറ്റിയതിന് കേസെടുക്കുകയും പിഴയിനത്തിൽ എൺപതിനായിരം രൂപ ഈടാക്കുകയും ചെയ്തു. ടിപ്പറുകൾ അമിതഭാരം കയറ്റി അപകടകരമായ സാഹചര്യത്തിൽ ഓടുന്നതായി കൊട്ടാരക്കര റൂറൽ എസ്.പി ഹരിശങ്കർ, പുനലൂർ ഡിവൈ.എസ്.പി അനിൽദാസ് എന്നിവർക്ക് പരാതി ലഭിച്ചിരുന്നു. കുന്നിക്കോട് പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ടിപ്പറുകൾ പിടികൂടി കേസെടുത്ത് പിഴ ചുമത്തുകയായിരുന്നു.