paravur
അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വ ക്യാമ്പ് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: സംസ്ഥാനത്ത് ബി.ജെ.പിക്ക് പ്രസിഡന്റ് ഇല്ലാത്തതിനാൽ കേന്ദ്ര നേതൃത്വം കേരളാ ഗവർണറെ ആ ജോലി ഏൽപ്പിച്ചിരിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വ ക്യാമ്പ് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വിഷ്ണുനാഥ്. യോഗത്തിൽ സാമിൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, അനിൽ ബോസ്, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, കെ.കെ. ജിന്നാസ്, എ.എം. കബീർ, മംഗലത്ത് രാഘവൻ നായർ, നെടുങ്ങോലം രഘു, ഷാജി ശൂരനാട്, എ. ഷുഹൈബ്, ബാബു ജി. പട്ടത്താനം എന്നിവർ സംസാരിച്ചു.