അഞ്ചാലുംമൂട്: കൊല്ലം ബൈപ്പാസിൽ നിയന്ത്രണം വിട്ട ആഡംബര ബൈക്ക് തെരുവുവിളക്ക് കാലിൽ ഇടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. കുരീപ്പുഴ തണ്ടെക്കാട് അഭിലാഷ് (20) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4ന് കടവൂർ മങ്ങാട് പാലത്തിന്റെ കടവൂർ ഭാഗത്തായിരുന്നു അപകടം. പുതുതായി വാങ്ങിയ ബൈക്കിൽ നീരാവിൽ ഭാഗത്ത് നിന്ന് മങ്ങാട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.