ge

പ​ത്ത​നാ​പു​രം: ക​രി​യി​ല കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ വൃദ്ധ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. കാ​ര്യ​റ എ​സ്.എൻ ജം​ഗ്​ഷ​ൻ ശ്രീ​വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്റെ ഭാ​ര്യ ഗൗ​രി​ക്കു​ട്ടിയാണ് (84) മ​രി​ച്ച​ത്.ശ​നി​യാ​ഴ്​ച 3.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് പി​ന്നി​ലെ തെ​ങ്ങി​ന്റെ ചു​വ​ട്ടിൽ ക​രി​യി​ല​ തീ​യി​ടു​ന്നതിനിടെയായിരുന്നു അപകടം. തീ വസ്ത്രത്തിലേക്ക് പടർന്നതാണ് അപകട കാരണമെന്നാണ് നി​ഗ​മ​നം. എ​റെ നേ​ര​മാ​യി​ട്ടും ഗൗ​രി​ക്കു​ട്ടി​യെ കാ​ണാ​ഞ്ഞ​തി​നെ തു​ടർ​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ സ​മീ​പ​വാ​സി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മൂ​ന്നു മാ​സം മുമ്പാ​ണ് ഇ​വ​രു​ടെ ഇ​ള​യ​മ​കൾ രോ​ഗം​ ബാധിച്ച് മരിച്ചത്. മൂ​ത്ത​മ​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു ഗൗ​രി​ക്കു​ട്ടിയുടെ താ​മ​സം.സം​ഭ​വ​സ​മ​യം വീ​ട്ടിൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശ്രീ​ല​ത, പ​രേ​ത​യാ​യ ബി​ന്ദു എ​ന്നി​വർ മ​ക്ക​ളാ​ണ്.